വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ക്രിസ്ത്യൻ സംഘടനയായ കാസ (CASA). വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ കക്ഷിചേരാൻ കാസ അപേക്ഷ നൽകി. ......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് നിലപാട് കടുപ്പിച്ച് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആരായിരിക്കണം എന്നതിൽ തന്റെ നിർദ്ദേശം കൂടി അംഗീകരിക്കണമെന്ന വാശിയിലാണ് അൻവർ. ......
ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ജിസ്മോൾ ഭർത്താവിന്റെ വീട്ടിൽ നിറത്തിന്റെയും പണത്തിന്റെയും പേരിൽ പീഡനം നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ. ജിസ്മോളുടെ സഹോദരൻ ജിറ്റു തോമസാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ......
ക്രിക്കറ്റ് താരങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തി അനായ ബംഗാർ. ക്രിക്കറ്റ് ലോകമെന്നത് അരക്ഷിതാവസ്ഥ നിറഞ്ഞതാണെന്നും മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്റെ മകൾ പറയുന്നു. ......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ദഅ'വാ ഡിപ്പാർട്മെന്റ് നേതൃത്വം നൽകുന്ന
അൽ ഖുദ്വഃ ഇൻസ്റ്റിറ്റ്യൂട്ടിലെ കഴിഞ്ഞഅധ്യായനവർഷത്തിലെവിദ്യാർത്ഥികളുടെ കൊൺവെക്കേഷൻഏപ്രിൽ 18ന് വെള്ളിയാഴ് നടക്കും. പുതിയ അധ്യായനവർഷ ത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ച തായി മാനേജ്മെന്റ്അറീയിച്ചു.
ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങൾ പ്രമാണബദ്ധവും വ്യവസ്ഥാപിതവുമായി പഠിപ്പിക്കുന്നതിനായി 2023 മാർച്ചിൽ ആരംഭിച്ച ശ്രദ്ധേയമായ സംരംഭമാണ് അൽ ഖുദ്വഃ ഇൻസ്റ്റിറ്റ്യൂട്ട്. ......
ദോഹ: ഖത്തർ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷൻ, സയൻസ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ്സംഘടി പ്പിക്കുന്ന "ബിൽ അറബി" ഉച്ച കോടി ഏപ്രിൽ 19, 20 തീയതികളിൽ എഡ്യൂക്കേഷൻ സിറ്റി സ്റ്റുഡന്റ് സെന്ററിൽനടക്കും. അറബി ഭാഷയുടെ നിലവാരംഉയർത്തുന്നതിനും നവീകരണം, സംസ്കാരം, യുവജന ശാക്തീകരണം എന്നീ മേഖലകളിൽ അറബ് സർഗ്ഗാത്മകതയെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങൾ പ്രദർശിപ്പിക്കുക എന്നതാണ്ഉച്ചകോടിയുടെ ലക്ഷ്യം.നിരവധി പ്രാദേശിക,അന്തർദേശീയ സ്ഥാപനങ്ങൾ ഉച്ചകോടിയിൽ പങ്കാളിത്തംവഹിക്കും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ സുസ്ഥിരത, കൃത്രിമബുദ്ധി, വൈദ്യശാസ്ത്രം, പ്രോഗ്രാമിംഗ്, കലകൾ, അറബി ഭാഷയുടെയും ബഹിരാകാശ പര്യവേഷണത്തിന്റെയും സൗന്ദര്യശാസ്ത്രം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന 20 ലധികം പ്രഭാഷണങ്ങളും 12 പര്യവേക്ഷണ സെഷനുകളുംനടക്കും.
ടുണീഷ്യൻ കലാകാരൻ ലോത്ഫി ബൗച്നാക്, യെമൻ ബ്ലോഗർ ഫിദ എഡ്ഡിൻ അൽ-ഖാഷി, ഈജിപ്ഷ്യൻ മാന്ത്രികൻ മുസ്തഫ സയീദ് എന്നിവർ പങ്കെടുക്കും. ......
ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന് താൻ ജന്മം നൽകിയെന്ന് വെളിപ്പെടുത്തിയ യുവതി മസ്കുമായുള്ള തന്റെ ബന്ധത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. എഴുത്തുകാരിയും ഇൻഫ്ളുവൻസറുമായ ആഷ്ലി സെയിന്റ് ക്ലെയർ ആണ് മസ്കുമായുള്ള ബന്ധവും കുഞ്ഞ് ജനിക്കാനിടയായ സാഹചര്യവും കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള സംഭവവികാസങ്ങളുമെല്ലാം വെളിപ്പെടുത്തിയത്.
റോമുലസ് എന്നാണ് തന്റെയും മസ്കിന്റെയും കുഞ്ഞിന്റെ പേരെന്ന് ആഷ്ലി വെളിപ്പെടുത്തി. ......

ദോഹ: റഷ്യയിൽ ഔദ്യോഗികസന്ദർശനത്തിനായി എത്തിയ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് ഹൃദ്യമായവരവേൽപ്പ് നൽകി റഷ്യൻ ഭരണ കൂടം. മോസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമീറിനെയും സംഘത്തെയും ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡെനിസ് മാന്റുറോവ്; മിഡിൽ ഈസ്റ്റിന്റെയും വടക്കേ ആഫ്രിക്കയുടെയും ചുമതലയുള്ള റഷ്യൻ പ്രസിഡൻഷ്യൽ പ്രത്യേക പ്രതിനിധിയും വിദേശകാര്യ ഉപമന്ത്രിയുമായ മിഖായേൽ ബോഗ്ദാനോവ്; റഷ്യൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവും അന്താരാഷ്ട്ര ഗതാഗത സഹകരണത്തിനായുള്ള മിഡിൽ ഈസ്റ്റിന്റെ പ്രത്യേക പ്രതിനിധിയുമായ ഇഗോർ ലെവിറ്റിൻ,സ്റ്റേറ്റ് ഡുമ ഇന്റർനാഷണൽ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ലിയോണിഡ് സ്ലട്ട്സ്കി,റഷ്യയിലെ ഖത്തർ അംബാസഡർ ഷെയ്ഖ് അഹമ്മദ് ബിൻ നാസർ ബിൻ ജാസിം അൽ-താനി,ഖത്തറിലെ റഷ്യൻ അംബാസഡർ ദിമിത്രി ദൊഗാദ്കിൻ, ഖത്തർ എംബസി അംഗങ്ങൾ എന്നിവർചേ ർ ന്നാണ് ഖത്തർ അമീറിനെ സ്വീകരിച്ചത്.
2025 മാർച്ചിൽ ദോഹയിൽ നടന്ന ഖത്തരി-റഷ്യൻ സംയുക്ത സമിതി യോഗത്തിന്റെ ഫലങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തിക, വ്യാപാര സഹകരണം വർദ്ധിപ്പിക്കുക എന്നതാണ് ഖത്തർ അമീറിന്റെ സന്ദർശനത്തിന്റെ ലക്ഷ്യം.
2018 ന് ശേഷമുള്ള ഖത്തർ അമീർ ഷെയ്ഖ് തമീമിന്റെ ആദ്യ റഷ്യൻ സന്ദർശനം ഖത്തർ-റഷ്യ ബന്ധത്തിൽ ഊർജ്ജം, വ്യാപാരം, നയതന്ത്രം എന്നിവയിൽ കൂടുതൽ ആഴത്തിലുള്ള സഹകരണത്തിന് വഴിയൊരുക്കും.
സമീപഭാവിയിൽ ഇരു രാജ്യങ്ങളും സംയുക്ത പദ്ധതികൾനടപ്പിലാക്കാനായി നിരവധി കരാറുകളിൽ ഒപ്പുവെക്കും.മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നടത്തിയകൂടിക്കാഴ്ചയിൽ ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങളെ പ്രസിഡന്റ് പുടിൻ അഭിനന്ദിച്ചു.ഇസ്രായേൽ-പലസ്തീൻ സംഘർഷംപരിഹരിക്കുന്നതിന് ഖത്തർ വളരെ ഗൗരവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം," അദ്ദേഹംപറഞ്ഞു.
റഷ്യൻപ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായിനടത്തിയ കൂടിക്കാഴ്ചയിൽ
സിറിയയുടെ പുതിയ ഭരണാധികാരി മോസ്കോയുമായി ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിവ്യക്തമാക്കി.സമീപ നാളിൽ സിറിയൻ
പ്രസിഡന്റ് അൽ-ഷറ ഖത്തർ സന്ദർശനംനടത്തിയ പ്പോൾ സിറിയയും റഷ്യയും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധത്തെക്കുറിച്ച് ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചുവെന്ന്ഖത്തർ അമീർ പുടിനോട് പറഞ്ഞു.
ഡിസംബറിൽ അഹമ്മദ് അൽ-ഷറയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പോരാളികൾ തലസ്ഥാനത്ത് എത്തിയതോടെ അൽ-അസദ് രാജ്യം വിട്ടതിനുശേഷം മേഖലയിൽ സ്വാധീനം നിലനിർത്താൻ റഷ്യ സിറിയയിലെ രണ്ട് സൈനിക താവളങ്ങൾ ഉപയോഗിക്കുന്നത് നിലനിർത്താൻ പുടിൻ ശ്രമിക്കുന്നതിനിടെയുള്ള ഖത്തർ അമീറിന്റെ കൂടിക്കാഴ്ച പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.
സിറിയ ഒരു പരമാധികാര, സ്വതന്ത്ര, പ്രദേശികമായി അവിഭാജ്യ രാഷ്ട്രമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നു, സിറിയൻ ജനതയ്ക്ക് മാനുഷിക സഹായം ഉൾപ്പെടെ സഹായം നൽകുന്നതിനുള്ള സാധ്യതയെകുറിച്ച് ചർച്ചനടത്തുമെന്നുംറഷ്യൻ പ്രസിഡന്റ് ഖത്തർ അമീറിനോട് പറഞ്ഞു
ഖത്തറും റഷ്യയും തമ്മിലുള്ള നിക്ഷേപ സഹകരണം ശക്തിപ്പെടുത്തുന്നതിനെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിപ്രശംസിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ മജീദ് അൽ അൻസാരി അമീറിന്റെ മോസ്കോ സന്ദർശനത്തെ “ഉഭയകക്ഷി ബന്ധങ്ങളുടെ വികസനത്തിലെ സുപ്രധാന നാഴികക്കല്ല്” എന്ന് വിശേഷിപ്പിച്ചു.
ലോകത്തിലെ മുൻനിര പ്രകൃതിവാതക കയറ്റുമതിക്കാരിൽ ഖത്തറും റഷ്യയും ഉൾപ്പെടുന്നുവെന്നും ആഗോള ഊർജ്ജ വിപണികളുടെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിന് അവ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്നും അൻസാരി അഭിപ്രായ പെട്ടു.ഖത്തർ ചേംബർ ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം ബിറഷ്യൻപ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായിനടത്തിയ കൂടിക്കാഴ്ചയിൽ
സിറിയയുടെ പുതിയ ഭരണാധികാരി മോസ്കോയുമായി ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിവ്യക്തമാക്കി.സമീപ നാളിൽ സിറിയൻ
പ്രസിഡന്റ് അൽ-ഷറ ഖത്തർ സന്ദർശനംനടത്തിയ പ്പോൾ സിറിയയും റഷ്യയും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധത്തെക്കുറിച്ച് ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചുവെന്ന്ഖത്തർ അമീർ പുടിനോട് പറഞ്ഞു.
ഡിസംബറിൽ അഹമ്മദ് അൽ-ഷറയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പോരാളികൾ തലസ്ഥാനത്ത് എത്തിയതോടെ അൽ-അസദ് രാജ്യം വിട്ടതിനുശേഷം മേഖലയിൽ സ്വാധീനം നിലനിർത്താൻ റഷ്യ സിറിയയിലെ രണ്ട് സൈനിക താവളങ്ങൾ ഉപയോഗിക്കുന്നത് നിലനിർത്താൻ പുടിൻ ശ്രമിക്കുന്നതിനിടെയുള്ള ഖത്തർ അമീറിന്റെ കൂടിക്കാഴ്ച പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.
സിറിയ ഒരു പരമാധികാര, സ്വതന്ത്ര, പ്രദേശികമായി അവിഭാജ്യ രാഷ്ട്രമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നു, സിറിയൻ ജനതയ്ക്ക് മാനുഷിക സഹായം ഉൾപ്പെടെ സഹായം നൽകുന്നതിനുള്ള സാധ്യതയെകുറിച്ച് ചർച്ചനടത്തുമെന്നുംറഷ്യൻ പ്രസിഡന്റ് ഖത്തർ അമീറിനോട് പറഞ്ഞു.
വ്ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഖത്തറും റഷ്യയും തമ്മിലുള്ള നിക്ഷേപ സഹകരണം ശക്തിപ്പെടുത്തുന്നതിനെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പ്രശംസിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ മജീദ് അൽ അൻസാരി, അമീറിന്റെ മോസ്കോ സന്ദർശനത്തെ “ഉഭയകക്ഷി ബന്ധങ്ങളുടെ വികസനത്തിലെ ഒരു സുപ്രധാന നാഴികക്കല്ല്” എന്ന് വിശേഷിപ്പിച്ചു.
ലോകത്തിലെ മുൻനിര പ്രകൃതിവാതക കയറ്റുമതിക്കാരിൽ ഖത്തറും റഷ്യയും ഉൾപ്പെടുന്നുവെന്നും ആഗോള ഊർജ്ജ വിപണികളുടെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിന് അവ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്നും അൻസാരി അഭിപ്രായ പെട്ടു. ......
The suspense over who will be the next Private Secretary to the Chief Minister is expected to end next week. The names of M.V. Jayarajan and R. Mohan are currently under serious consideration.......